ചെന്നൈ: തെന്നിന്ത്യയിലെ മൂന്ന് പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്നു. കമല്‍ഹാസന്‍ മുന്‍ കയ്യെടുത്ത് നിര്‍മ്മിക്കുന്ന സിനിമയില്‍ ഹാസനെ കൂടാതെ മോഹന്‍ലാലും സൂര്യയും അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സിനിമയുടെ തിരക്കഥയും കമല്‍ഹാസന്റെതാണ്. പ്രമുഖ തെലുങ്ക് നടന്‍ രവി തേജ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 200 കോടി രൂപയാണ് സിനിമക്ക് ചെലവ് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.