എഡിറ്റര്‍
എഡിറ്റര്‍
എന്റെ സിനിമകള്‍ വിജയിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല: മോഹന്‍ ലാല്‍
എഡിറ്റര്‍
Monday 6th January 2014 1:16pm

mohanlal45

എന്റെ സിനിമകള്‍ തിയേറ്ററില്‍ വിജയിക്കുന്നതിന്റെ ഉത്തരവാദിത്തം ഞാന്‍ ഒരിക്കലും ഏറ്റെടുക്കാറില്ലെന്ന് നടന്‍ ##മോഹന്‍ ലാല്‍. ദൃശ്യം എന്ന സിനിമ വലിയ ഹിറ്റായി. എന്നാല്‍ അത് വലിയ ഉത്തരവാദിത്തം തന്നില്‍ ഏല്‍പ്പിക്കുന്നില്ലെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നതാണ് വലിയ ഉത്തരവാദിത്തം. അതിനോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. ഒരു സിനിമ വിജയിച്ചെന്ന് കരുതി അത് ഒരിക്കലും മുന്നോട്ടുള്ള സിനിമയെ ബാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം ദൃശ്യം എന്ന സിനിമയുടെ വിജയം അതിന്റെ സംവിധായകന്‍ ജിത്തു ജോസഫിന് വലിയൊരു ബാധ്യതയാകുമെന്നും ലാല്‍ പറയുന്നു. ജിത്തുവിന്റെ കഴിവിലും സിനിമയിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

അത് അദ്ദേഹത്തിന് മുന്നോട്ടുള്ള സിനിമകളിലും പാലിക്കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷം ഏതാണ്ട് എണ്‍പതോളം പുതിയ സംവിധായകര്‍ വന്നു. എന്നാല്‍ എല്ലാവര്‍ക്കും ഒരേപോലെ ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലാല്‍ പറഞ്ഞു.

എല്ലാം ഭാഗ്യമാണ്. രണ്ടോ മൂന്നോ വര്‍ഷം കഷ്ടപ്പെട്ട് സിനിമയെടുത്ത് അത് വലിയ പരാജയമായിപ്പോയ നിരവധി സംവിധായകരെ ഞാന്‍ കണ്ടിട്ടുണ്ട്. അതാണ് ഈ ഫീല്‍ഡിന്റെ മറ്റൊരു വശം.

അപ്പോള്‍ മികച്ച തിരക്കഥയും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേരുന്നിടത്താണ് മികച്ച സിനിമ ഉണ്ടാകുന്നത്. അത്തരത്തിലുള്ള മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലാല്‍ പറയുന്നു.

Advertisement