എഡിറ്റര്‍
എഡിറ്റര്‍
റീമേക്കുകള്‍ യഥാര്‍ഥ കഥയെ ‘ഫ്‌ലോപ്പ്’ ആക്കുമെന്ന് മോഹന്‍ലാല്‍
എഡിറ്റര്‍
Friday 27th April 2012 12:36pm

mohanlal

മുംബൈ: റീമേക്കുകള്‍ സിനിമയുടെ ആത്മാവിനെ ഇല്ലാതാക്കുന്നുവെന്ന് മോഹന്‍ലാല്‍. കാണികളെ തൃപ്തിപ്പെടുത്താന്‍ മറ്റു ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കഥയുടെ ആത്മാവില്ലാതെയാവുകയും യഥാര്‍ഥ കഥയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. റീമേക്കുകള്‍ ഉണ്ടാക്കുന്നത് ആദ്യമായല്ല. താന്‍ ഒരു തമിഴ് സിനിമയില്‍ നന്നായി അഭിനയിച്ചാല്‍ മാത്രമേ അവിടുത്തെ ജനങ്ങള്‍ ആ സിനിമ കാണുകയുള്ളൂ അതേ സിനിമ ബോളിവുഡില്‍ ചെയ്താല്‍ രാജ്യം മുഴുവനും കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമകള്‍ മറ്റു ഭാഷകളിലേക്കു റീമേക്ക് ചെയ്യുമ്പോള്‍ യഥാര്‍ഥ ഘടകം കൂടിയാലും കുറഞ്ഞാലും അതില്‍ ചില പോരായ്മകള്‍ ഉണ്ടാവും അത് കാണികള്‍ തിരിച്ചറിയുകയും ചെയ്യും. പോരായ്മകള്‍ തന്നെയാണ് കഥയുടെ ആത്മാവിനെ ഇല്ലാതാക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നൃത്ത രംഗങ്ങള്‍ ഗാനങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടതായി വരും. ഹിന്ദി സിനിമയ്ക്ക് വലിയ മാര്‍ക്കറ്റാണുള്ളത് അപ്പോള്‍ സിനിമയെയും ബിഗ് ബജറ്റ് ആക്കി മാറ്റേണ്ടതായി വരും. ചില വികാരഭരിതമായ രംഗങ്ങള്‍ മാറ്റുകയും ഹാസ്യ രംഗങ്ങള്‍ കൂട്ടേണ്ടിയും വരും. അദ്ദേഹം പറഞ്ഞു.

മലയാള സിനിമയായ മണിചിത്രതാഴ് ഹിന്ദിയിലേക്കും തമിഴിലേക്കും മാറ്റിയപ്പോള്‍ വന്‍ ഹിറ്റുകളായിരുന്നു എന്നാല്‍ യഥാര്‍ഥ കഥിയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് രണ്ട് ഭാഷയിലേക്കും റീമേക്ക് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

malayalam news

kerala news in english

Advertisement