Administrator
Administrator
ബി ജെ പിയെ പിന്തുണക്കണമെന്നില്ലെന്ന് ആര്‍എസ്എസ്
Administrator
Sunday 11th October 2009 9:44pm

mohan-bhgavath-150x150

പട്‌ന: ആര്‍ എസ് എസ്, ബി ജെ പിയെ പിന്തുണക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്ന് സംഘ് മേധാവി മോഹന്‍ ഭാഗവത്. ദേശീയ താല്‍പര്യം പരിഗണിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഗ്രാമങ്ങളിലെ സന്ദര്‍ശനത്തിനെ കഴിഞ്ഞ രണ്ടു ദിവസമായി ആര്‍.എസ്.എസ് പിന്തുണച്ചിരുന്നു. നക്‌സലുകള്‍ക്കെതിരായി കര്‍ക്കശ നിലപാടെടുത്ത ആഭ്യന്തരമന്ത്രി പി.
ചിദംബരത്തെയും സംഘടന അഭിനന്ദിച്ചിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ച നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍.എസ്.എസ് മേധാവിയുടെ പുതിയ പ്രസ്താവന.

Advertisement