പാലക്കാട്: കലക്ടറുടെ വിലക്ക് മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് മുത്താംന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.


Also read:വര്‍ഗീയതയെ വിമര്‍ശിച്ചു പ്രസംഗിച്ച സാമ്പത്തിക വിദഗ്ധനോട് ‘സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകൂ’ എന്ന് ബി.ജെ.പി മന്ത്രിമാര്‍- വീഡിയോ


ജില്ലാ കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിയ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. കലക്ടറുടെ വിലക്കിനെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. മോഹന്‍ഭാഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ആര്‍.എസ്.എസ് ബന്ധമുള്ള മാനേജ്‌മെന്റാണ് സ്‌കൂള്‍ നടത്തുന്നത്.