ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ശിവേനയും എം എന്‍ എസും ഉയര്‍ത്തുന്ന പ്രാദേശിക വാദത്തിനെതിരെ ആര്‍ എസ് എസ് രംഗത്ത്. മഹാരാഷ്ട്രയിലെ ഉത്തരേന്ത്യക്കാരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ പ്രവര്‍ത്തകരോട് ശിവസേന തലവന്‍ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.

ഇന്ത്യ, എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ഇന്ത്യയിലെവിടെ ചെന്നും ജോലി ചെയ്യാന്‍ പൗരന് അവകാശമുണ്ട്. ഭാഷയും ജാതിയും ഉപജാതിയും ഗോത്രങ്ങളും വ്യത്യസ്തമായിരിക്കാം എന്നാല്‍ അവരെല്ലാം ഇന്ത്യക്കാരാണ്. കുടിയേറ്റം കാരണം ജോലി കുറഞ്ഞ് വരുന്നതായുള്ള ആശങ്ക വെറുതെയാണ്. ഇതിനുള്ള പരിഹാരം കുടിയേറ്റം തടഞ്ഞുകൊണ്ടല്ല ഉണ്ടാക്കേണ്ടത്. രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് പ്രാദേശിക വാദത്തെ പിന്തുണക്കുന്നത്. ഇന്ത്യയുടെ അഖണ്ഡതക്ക് എതിരാണത്’- ഭഗവത് പറഞ്ഞു.