എഡിറ്റര്‍
എഡിറ്റര്‍
നമോ നമോ എന്നുരുവിടാതെ പൊതുലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മോഹന്‍ ഭഗവത്
എഡിറ്റര്‍
Wednesday 12th March 2014 10:18am

mohan-bhagawat

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ അതിര് കൈവിടരുതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്.

ആര്‍എസ്എസ് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും നമോ നമോ എന്ന് ഉരുവിടലല്ല നമ്മുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുവായ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പ്രവര്‍ത്തകര്‍ സംഘടനയുടെ ലക്ഷ്യം മറക്കരുത്.

വ്യക്തിപരമായ ലക്ഷ്യത്തോടെയുള്ള പ്രചരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബാംഗലൂരില്‍ ആര്‍എസ്എസിന്റെ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് നമ്മുടേതായ അതിരുകള്‍ ഉണ്ടെന്നും അത് മറികടന്ന് പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആര് അധികാരത്തില്‍ വരുമെന്നതല്ല ആര് അധികാരത്തില്‍ വരരുതെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗിന്റയും ആര്‍എസ്എസ് പ്രചാരക് രാംലാലിന്റെയും സാന്നിധ്യത്തിലായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

Advertisement