എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ ഭഗവതുമായി അദ്വാനി ചര്‍ച്ച നടത്തി
എഡിറ്റര്‍
Thursday 20th June 2013 2:33pm

adwani,mohan-bhagavat

ന്യൂദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍. കെ. അദ്വാനി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു.അദ്വാനിക്ക് സുഖമില്ലാത്തതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയതെന്നാണ് വിവരം.

Ads By Google

മറ്റ് പരിപാടികളും അദ്വാനി റദ്ദാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ ന്യൂദല്‍ഹിയിലെ ആര്‍.എസ്.എസ് ആസ്ഥാന ത്തായിരുന്നു കൂടിക്കാഴ്ച.

പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചുകൊണ്ട് നേരത്തെ അദ്വാനി നല്‍കിയ കത്തില്‍ ഉന്നയിച്ചിരുന്ന വിഷയങ്ങള്‍ ഭഗവതുമായി ചര്‍ച്ചചെയ്തതായാണ് വിവരം. കൂടിക്കാഴ്ച 75 മിനിറ്റ് നീണ്ടുനിന്നു.

നരേന്ദ്ര മോഡിയെ ബി.ജെ.പി. പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായ അദ്വാനിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭാഗവത് അദ്വാനിയെ സന്ദര്‍ശിക്കുന്നത്.

Advertisement