ലാഹോര്‍: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ടീമിലെ മുന്‍ നിര ബാറ്റ്‌സ്മാനുമായ മുഹമ്മദ് യൂസഫ് അന്താരാഷ്ട്ര മത്സരത്തിന് ഫിറ്റാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നാഷ്ണല്‍ ക്രിക്കറ്റ് അക്കാഡമി നടത്തിയ ഫിറ്റനസ് ടെസ്റ്റിലാണ് യൂസഫ് തന്റെ മികച്ച പ്രകടനം തെളിയിച്ചത്. ടീമിന്റെ കോച്ചായ ഡാവ് വാട്ട്‌മോര്‍ യൂസഫിന്റെ പ്രകടനത്തില്‍ തൃപ്തനാണ്.

യൂസഫ് തന്റെ ഫിറ്റ്‌നസിനായി മാസങ്ങളായി ഒരു സ്വകാര്യ പരിശീലകന്റെ കീഴില്‍ കഠിന പ്രയത്‌നം നടത്തുകയായിരുന്നു. യൂസഫിന്റെ ആത്മസമര്‍പ്പണം ഫലം കണ്ടുവെന്നും ടീം അംഗങ്ങള്‍ പറയുന്നു. കോച്ചിന്റെ സംതൃപ്തിയ്ക്കനുസരിച്ചു യൂസഫ് ഉയര്‍ന്നതിനോടൊപ്പം നെറ്റ് പരിശീലനത്തില്‍ തന്റെ ഫോം വീണ്ടെടുക്കാനും യൂസഫിനു സാധിച്ചു.

യൂസഫ് മാസങ്ങളായി നെറ്റ് പരിശീലനത്തിനു പുറമെ ജിമിലും മറ്റുമായി സമയം ചിലവഴിച്ച് ശരീരത്തെ കളിയ്ക്കു വഴങ്ങുന്ന തരത്തില്‍ രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഫിറ്റനസ് ടെസ്റ്റില്‍ എന്തു തീരുമാനമെടുത്തെന്നു തനിക്കറിയില്ലെന്നും യൂസഫ് പറഞ്ഞു. എന്നാല്‍ യൂസഫിന് ടീമിലിടം നേടാന്‍ ആഭ്യന്തര മത്സരങ്ങിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കേണ്ടി വരുമെന്ന് ടീമിന്റെ ചീഫ് സെലെക്ടറായ ഇക്ബാല്‍ ഖാസിം അറിയിച്ചു.

Malayalam News

Kerala News in English