ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പരിശീലക വേഷത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ലണ്‍സിന്റെ സഹ പരിശീലകനായാണ് കൈഫ് പരിശീലക വേഷം ആരംഭിക്കുന്നത്.


Also read ജിഷ്ണുവിന്റെ വായിലും മുറിയിലും രക്തമുണ്ടായിരുന്നു; വെളിപ്പെടുത്തലുകളുമായി സഹപാഠി 


കൈഫിനെ ടീമിന്റെ സഹപരിശീലകനായി നിയമിച്ചെന്ന് ടീം ഉടമ കേശവ് ബന്‍സാല്‍ പറഞ്ഞു. ‘കൈഫിന്റെ പരിചയസമ്പത്തും മികവും ടീമിന് ഗുണകരമാകുമെന്ന്’ ബന്‍സാല്‍ വ്യക്തമാക്കി. ബ്രാഡ് ഹോഡ്ജിന്റെ കീഴില്‍ സഹ പരിശീലകനായി ഈ സീസണ്‍ മുതല്‍ തന്നെ കൈഫ് ടീമിനൊപ്പം ചേരും.

പുതിയ റോളിനെ ഏറെ പ്രതീക്ഷയോടെയാണ് താന്‍ കാണുന്നതെന്നാണ് പരിശീലക വേഷത്തെക്കുറിച്ച് കൈഫിന്റെ പ്രതികരണം. ‘ലയണ്‍സിലെ യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാമെന്നതില്‍ താനേറെ ആവേശഭരിതനാണ്. മികച്ചൊരു ടീം മാനേജ്‌മെന്റും അവിടെയുണ്ടെന്നത് സന്തോഷം ഇരട്ടിപ്പിക്കുയാണന്നെും’ കൈഫ് പറഞ്ഞു.

36 കാരനായ കൈഫ് ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നീ ടീമുകളുടെ താരമായിരുന്നു. 125 ഏകദിന മത്സരങ്ങളിലും 13 ടെസ്റ്റുകളിലും ഇന്ത്യക്കായി കളത്തിലിറങ്ങിയ താരം 10,093 റണ്‍സും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ ബാറ്റ്‌സ്മാനു പുറമേ മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്ന കൈഫിന്റെ സേവനം ഗുജറാത്തിന് സീസണില്‍ ഏറെ പ്രയോജനകരമാകും. ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് ഗുജറാത്ത് ലണ്‍സിന്റെ നായകന്‍. കൈഫിനെപ്പേലെ മികച്ച ഫീല്‍ഡര്‍മാരുടെ നിര തന്നെയാണ് ലയണ്‍സിന്റെ ക്യാപിലും ഉള്ളത്. നായകനു പുറമേ രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കുല്ലം, ഡെയ്വ്ന്‍ ബ്രോവോ, ആരോണ്‍ ഫിഞ്ച്, ഡെയ്വ്ന്‍ സ്മിത്ത് തുടങ്ങിയ ലോക താരങ്ങളാണ് ഗുജറാത്തിന്റെ കരുത്ത്.