എഡിറ്റര്‍
എഡിറ്റര്‍
ധോണി ഇന്ത്യയുടെ മുത്താണ്; അയാളെ പുറത്താക്കിയ രീതി തോന്ന്യവാസമായിപ്പോയി: അസ്ഹറുദ്ദീന്‍
എഡിറ്റര്‍
Tuesday 21st February 2017 2:23pm

 

മൂംബൈ: ഐ.പി.എല്ലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സ് നായകസ്ഥാനത്ത് നിന്നും ധോണിയെ നീക്കിയ രീതിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മാനേജ്‌മെന്റിന്റെ നടപടി അപമാനകരവും മൂന്നാംകിടവുമാണെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു.


Also read നടിയെ ആക്രമിച്ചത് ഏത് ദൈവമാണെങ്കിലും പിടികൂടും ; മാളത്തിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി എ.കെ ബാലന്‍ 


ധോണിയെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തശേഷം ധോണിയുടെ തീരുമാനം എന്ന പേരില്‍ വാര്‍ത്ത പുറത്ത് വിടുന്നതായിരുന്നു ശരിയായ രീതി. ഇന്ത്യന്‍ ക്രിക്കറ്റിലെ മാണിക്യമാണ് ധോണി. ലോകകിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. രണ്ട് തവണ ഐ.പി.എല്ലില്‍ ചെന്നൈയിയെയും ചാമ്പ്യന്മാരാക്കി. അയാളോട് കുറച്ച് കൂടി മാന്യമായി പെരുമാറേണ്ടിയിരുന്നു.


Dont miss 1000 രൂപയുടെ അച്ചടി തുടങ്ങി; ഉടന്‍ വിതരണത്തിനെത്തുമെന്ന് റിസര്‍വ് ബാങ്ക് 


‘കഴിഞ്ഞ ഏട്ട് – ഒന്പത് വര്‍ഷങ്ങള്‍ക്കിടെ നായകനെന്ന നിലയില്‍ ധോണി കൈവരിച്ച നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ടീമിനായി പണം ചിലവാക്കുന്നത് തങ്ങളാണെന്നും തീരുമാനങ്ങള്‍ തങ്ങളുടേതാണെന്നും ഉടമകള്‍ക്ക് അവകാശപ്പെടാം എന്നിരുന്നാലും ഒരു കായിക താരമെന്ന നിലയില്‍ ധോണിയുടെ നേട്ടങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കി ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയല്ല ഇങ്ങനെയൊരു താരത്തോട് ചെയ്യേണ്ടത്. ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്ക് ദു:ഖവും ദേഷ്യവും തോന്നുകയാണ’് അസ്ഹര്‍ പറഞ്ഞു.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണിലായിരുന്നു പൂനെ സൂപ്പര്‍ ജയന്റ്‌സ് ടൂര്‍ണ്ണമെന്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ സീസണില്‍ ധോണിയുടെ കീഴില്‍ കളിച്ച ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടീമിലെ പ്രധാന താരങ്ങളുടെ പരിക്കായിരുന്നു മോശം പ്രകടനത്തിന്റെ കാരണമായി വിലയിരുത്തപ്പെട്ടത്.

ധോണിയെ നായകസ്ഥാനത്ത് നിന്നു പുറത്താക്കി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ നായകനാക്കുകയാണെന്ന് കഴിഞ്ഞ ദിവസമായിരുന്നു പൂനെ ടീം പ്രഖ്യാപിച്ചത്. ധോണിയെ നായകസ്ഥാനത്ത് നിന്നു പുറത്താക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരായാണ് അസ്ഹറുദ്ദീന്‍ രംഗത്തെത്തിയത്.

‘അര്‍ഹിക്കുന്ന ബഹുമാനത്തോടെ ധോണിക്ക് നായകസ്ഥാനം ഒഴിയാനുള്ള അവസരം നല്‍കുകയായിരുന്നു വേണ്ടത്. കായികതാരങ്ങളെയും അവരുടെ വികാരങ്ങളെയും മറന്ന് കേവലം ബിസിനസ് രീതിയില്‍ ചിന്തിക്കുന്നത് ക്രിക്കറ്റിനല്ല ഒരു കായിക വിനോദത്തിനും നല്ലതല്ല. ഇത്തരം നടപടികള്‍ ടീമുകള്‍ സ്വീകരിക്കാതിരിക്കാന്‍ ബി.സി.സി.ഐ ഇടപെടണമെന്നും അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു.

Advertisement