മൊഹാലി: ആസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ്‌ടെസ്റ്റ് അത്യന്തം ആവേശത്തിലേക്ക് നീങ്ങുന്നു. അവസാന ദിനമായ ഇന്ത്യക്ക് ജയിക്കാന്‍ 161 റണ്‍സ്‌കൂടി വേണം. 10 റണ്‍സുമായി സച്ചിനും അഞ്ചുറണ്‍സുമായി നൈറ്റ് വാച്ച്മാന്‍ സഹീര്‍ഖാനുമാണ് ക്രീസില്‍.

നേരത്തേ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ വെറും 192 റണ്‍സിന് പുറത്തായിരുന്നു. സഹീര്‍ഖാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. പേസര്‍ ഇഷാന്ത് ശര്‍മ മൂന്നും ഹര്‍ഭജന്‍ സിംഗ് രണ്ടും പ്രഗ്യാന്‍ ഓജ രണ്ടും വിക്കറ്റുവീഴ്ത്തി. എന്നാല്‍ ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. 48 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലുവിക്കറ്റുകള്‍ നഷ്ടമായി. പേസര്‍ ഹില്‍ഫ്യൂനസ് മൂന്നും ബൊള്ളിഞ്ചര്‍ ഒരുവിക്കറ്റും നേടി.

Subscribe Us: