മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റിന് 224 എന്ന നിലയിലാണ്. 101 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഓസീസ് താരം ഷെയിന്‍ വാട്ട്‌സണും മൂന്നുവിക്കറ്റുവീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനുമാണ് ആദ്യദിനത്തിലെ ഹീറോ.

ടോസ് നേടി ബാറ്റ്‌ചെയ്ത ഓസീസ് ബാറ്റിംഗാണ് തിരഞ്ഞടുത്തത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സഹീര്‍ വിക്കറ്റുവീഴ്ത്തി. ആറു റണ്‍സെടുത്ത കാറ്റിച്ചാണ് പുറത്തായത്. തുടര്‍ന്ന് ക്യാപ്റ്റന്‍ പോണ്ടിംഗും വാട്ട്‌സണും ചേര്‍ന്ന് 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.നോര്‍ത്തിന്റേയും ഹസിയുടേയും വിക്കറ്റ് വീഴ്ത്തി സഹീര്‍ഖാന്‍ ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവരുകയായിരുന്നു.