മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് നേരിയ മുന്‍തൂക്കം. ആദ്യഇന്നിംഗ്‌സില്‍ ഓസീസിന്റെ 428 നു മറുപടിയായി ഇന്ത്യ രണ്ടാംദിനം രണ്ടുവിക്കറ്റിന് 110 എന്ന നിലയിലാണ്. റെക്കോര്‍ഡ് അര്‍ധസെഞ്ചുറിനേട്ടം നേടിയ ഓപ്പണര്‍ സെവാഗാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. 5ന്ി 225 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസീസിനായി ഷെയ്ന്‍ വാട്ട്‌സണ്‍ (126), ടിം പെയ്ന്‍ (92), ഹില്‍ഫെനോസ് (20) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. ഇന്ത്യക്കായി സഹീര്‍ഖാന്‍ അഞ്ചും ഹര്‍ഭജന്‍ മൂന്നും വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അതിവേഗ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 25 റണ്‍സെടുത്ത ഗംഭീറിനെ മിച്ചല്‍ വിക്കറ്റിനുമുമ്പില്‍ കുരുക്കി. തുടര്‍ച്ചയായ പതിനൊന്നാം ടെസ്റ്റിലും അര്‍ധശതകം കണ്ടെത്തിയ സെവാഗ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്നു കരുതി. എന്നാല്‍ സ്‌കോര്‍ 106 ല്‍ നില്‍ക്കേ സെവാഗും വീണു. രാഹുല്‍ദ്രാവിഡും (21) നൈറ്റ് വാച്ച്മാന്‍ ഇഷാന്ത് ശര്‍മയുമാണ് ക്രീസിലുള്ളത്.