മൊഹാലി: ഓസീസിനെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 405 ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ 428 റണ്‍സ് നേടിയിരുന്നു. ഇതോടെ ഓസീസിന് 23 റണ്‍സിന്റെ ലീഡായി. അഞ്ചുവിക്കറ്റെടുത്ത പേസര്‍ മിച്ചലാണ് ഇന്ത്യയെ തകര്‍ത്തത്.

രണ്ടിന് 106 എന്ന നിലയിരായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. സച്ചിന്‍ (98) സുരേഷ് റെയ്‌ന (86) ദ്രാവിഡ് (77) എന്നിവരാണ് ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചത്. ക്യാപ്റ്റന്‍ ധോണി, ലക്ഷ്ണ്‍ എന്നിവര്‍ പരാജയമായി. ഓസീസിനായി സ്പിന്നര്‍ ഹുറിറ്റ്‌സ്, പേസര്‍ ബൊള്ളിഞ്ചര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.