എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി വേണ്ടെന്ന് വച്ചതില്‍ മോഹന്‍ലാലും; ലാലേട്ടന് നഷ്ടമായ വേഷമേതാണെന്നതാണ് യഥാര്‍ത്ഥ ട്വിസ്റ്റ്
എഡിറ്റര്‍
Monday 15th May 2017 10:01am

 

ഇന്ത്യന്‍ സിനിമയില്‍ ചരിത്ര നേട്ടവുമായ് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ഭാഗമാകാന്‍ കഴിയുക എന്നത് താരങ്ങളുടെയെല്ലാം സ്വപ്‌നമാണെന്ന് നിസംശയം പറയാന്‍ കഴിയും. എന്നാല്‍ ബാഹുബലിയില്‍ അവസരം കിട്ടിയിട്ടും അത് ഒഴിവാക്കിയ താരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. അതിലെ അവസാന പേരുകാരനാണ് മലയാളികളുടെ ലാലേട്ടന്റേത്.


Also read ‘എന്റെ നന്മയ്ക്ക് വിലയിടാനാവില്ല’; കളഞ്ഞു കിട്ടിയ 40പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും ഉടമസ്ഥനെ ഏല്‍പ്പിച്ച് ബംഗാളി യുവാവ്


ബാഹുബലിയിലെ വേഷം വേണ്ടെന്ന് വച്ച താരങ്ങളില്‍ മോഹന്‍ലാലും ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത് തെലുങ്ക് മാധ്യമങ്ങളാണ്. അതിനേക്കാള്‍ പ്രത്യേകത താരം നിഷേധിച്ച ആ വേഷത്തിന്റേതാണ്.  ചിത്രത്തില്‍  കട്ടപ്പ എന്ന
നായക പ്രാധാന്യമുള്ള വേഷമാണ് താരം വേണ്ടെന്ന് വച്ചിരുന്നത്.

 

Image result for kattappa

 

സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിനായ് മൂന്നുവര്‍ഷം മാറ്റിവെക്കാന്‍ ഡേറ്റ് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കട്ടപ്പയാകാന്‍ മോഹന്‍ലാല്‍ തയാറാകാതെയിരുന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Dont miss സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമെന്ന് ഷീല; നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി താരം


ബാഹുബലി 1000 കോടിയിലെത്തി നില്‍ക്കുമ്പോള്‍ ചിത്രം വേണ്ടെന്ന വച്ച നിരവധി താരങ്ങളുടെ പേരുകളാണ് പുറത്ത് വരുന്നത്. അതില്‍ മോഹന്‍ലാലിനു പുറമേ മറ്റൊരു മലയാളി താരം കൂടിയുണ്ട്. ചിത്രത്തില്‍ നായികയായ അനുഷ്‌ക ഷെട്ടിയ്ക്കു പകരം സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത് നയന്‍താരയെ ആയിരുന്നു. എന്നാല്‍ തമിഴില്‍ ആ സമയത്തു നിരവധി അവസരങ്ങളുണ്ടായിരുന്നതിനാല്‍ നയന്‍താര ഒഴിഞ്ഞു മാറി.

Image result for NAYANTHARA

Advertisement