Categories

മോഡിയെ ചോദ്യംചെയ്യാനായത് വലിയ കാല്‍വയ്പ്

SIT head R K Raghavanഗാന്ധിനഗര്‍ : മോഡിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞത് വലിയ കാല്‍വയ്പാണെന്ന് ഗുജറാത്ത് കലാപക്കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എസ് ഐ ടി മേധാവി ആര്‍ കെ രാഘവന്‍ . ഗുജറാത്തു കലാപവുമായി ബന്ധപ്പെട്ട ദുരൂഹതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തില്‍ ഇത് വളരെ വലിയ കാല്‍വയ്പാണ്. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ മുപ്പതിനോ അതിനുമുന്‍പായോ റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്കു സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നെന്നും സൗഹൃദപരമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. മോഡിയോടു ചോദിക്കേണ്ട ചോദ്യങ്ങളെക്കുറിച്ചു മല്‍ഹോത്രയുമായി നേരെത്തെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ചോദ്യം ചെയ്യലിനു ശേഷം മല്‍ഹോത്രയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സ്യകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.'സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികള