എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി
എഡിറ്റര്‍
Saturday 4th January 2014 7:23am

modi-with-new-ap

അഹമ്മദാബാദ്: ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി.

ഇന്ത്യ 272+ എന്നാണ് ആപ്ലിക്കേഷന്റെ പേര്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡി പ്രതീക്ഷിക്കുന്ന 272 വോട്ടാണ് ആപ്ലിക്കേഷന്റെ പേരില്‍ 272 വരാന്‍ കാരണം.

ഇന്ത്യ 272+ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഉള്ളവര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ജനുവരി ഒന്നിനാണ് ഇന്ത്യ 272+ലോഞ്ച് ചെയ്തത്.

രാജ്യത്തൊട്ടാകെയുള്ള മോഡി അനുകൂലികള്‍ക്ക് അവരുടെ ചിന്താഗതികള്‍ പങ്കുവെക്കാന്‍ ഒരു ഓപ്പണ്‍ ഫോറം ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ഇന്ത്യ 272+ യുടെ ഏറ്റവും വലിയ പ്രത്യേകത.

രാജ്യത്തൊട്ടാകെയുള്ള പ്രവര്‍ത്തകര്‍ക്ക് അവരുടെ ക്രിയാത്മകമായ ആശയങ്ങള്‍ ഫലപ്രദമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ഇന്ത്യ 272+യ്ക്ക് കഴുയുമെന്നാണ് ആപ്ലിക്കേഷന്റെ ലോഞ്ചിനു ശേഷം മോഡി നല്‍കിയ ട്വീറ്റില്‍ പറയുന്നത്.

നേരത്തേ ഇന്ത്യ 272.കോം എന്ന ഒരു ആപ്ലിക്കേഷനും മോഡി പുറത്തിറക്കിയിരുന്നു.

Advertisement