എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടെ കസേരയ്ക്ക് ലക്ഷങ്ങളുടെ ലേലംവിളി
എഡിറ്റര്‍
Tuesday 26th November 2013 9:12pm

narendra-modi

ആഗ്ര: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ കസേരയ്ക്ക് ലക്ഷങ്ങളുടെ ലേലം വിളി.

മോഡി ആഗ്രയിലെ വിജയ് ശംഘനാഥ് റാലിക്കെത്തിയപ്പോള്‍ ഇരുന്ന കസേരയ്ക്കാണ് ലക്ഷങ്ങളുടെ ലേലം വിളി നടക്കുന്നത്.

1.25 ലക്ഷം രൂപയുമായി ലേലത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗാണ്. എം.എല്‍.എ യോഗേന്ദ്ര ഉപാധ്യായ, രാംശങ്കര്‍ കഠാരിയ എം.പി എന്നിവരും തൊട്ട് പുറകെയുണ്ട്.

മോഡിയുടെ റാലി അവസാനിച്ചയുടനെ കസേരകള്‍ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകന്റെ ആവശ്യത്തെ കരാറുകാരന്‍ നിരസിച്ചിരുന്നു.

തുടര്‍ന്ന് മോഡി ഇരുന്ന കസേരയ്ക്ക് 2000 രൂപ തരാം എന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍ അറിയിച്ചതോടെയാണ് മറ്റ് നേതാക്കളും ഏറ്റുപിടിച്ച് ലേലംവിളിയിലേക്ക് തിരിയുകയും തുക ആയിരം കടന്ന് ലക്ഷങ്ങളിലേക്കെത്തുകയും ചെയ്തത്.

Advertisement