എഡിറ്റര്‍
എഡിറ്റര്‍
മണിശങ്കര്‍ അയ്യര്‍ക്ക് മറുപടി: ചായക്കടകള്‍ സന്ദര്‍ശിച്ച് മോഡിയുടെ പ്രചാരണം
എഡിറ്റര്‍
Sunday 19th January 2014 10:30am

modi

ന്യൂദല്‍ഹി: മോഡിക്ക് ചായക്കട ഇട്ടുകൊടുക്കാമെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കുള്ള മറുപടിയുമായി ബി.ജെ.പി.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചരണമെന്നോണം ചായക്കട സന്ദര്‍ശിക്കും. രാജ്യത്ത് പലഭാഗങ്ങളിലായി നേതാക്കള്‍ ചായക്കടകള്‍ സന്ദര്‍ശിക്കുമെന്നും ബി.ജെ.പി അറിയിച്ചു.

ഇന്നലെ തുടങ്ങിയ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അയ്യരുടെ പ്രസ്താവനക്ക് തുല്യ മറുപടിയെന്നോണം ചായക്കടകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമായത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.

കഴിഞ്ഞമാസം മുംബൈയില്‍ മോഡി നടത്തിയ റാലിയില്‍ മുഖ്യ ക്ഷണിതാക്കള്‍ ചായക്കടക്കാരായിരുന്നു. ചായക്കടക്കാരനായി രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ന്നു വന്ന മോഡിക്കെതിരെയുള്ള അയ്യരുടെ പ്രസ്താവന ബി.ജെ.പി മറ്റൊരു തിരഞ്ഞെടുപ്പ്് ആയുധമാക്കിയിരിക്കുകയാണ്.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞു. കല്ലറേില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം മോഡിയെ പരിഹസിച്ചതാണ് അക്രമണകാരണമെന്ന് സുചനയുണ്ട്. മോഡി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അറിവില്ലാത്ത കോമാളിയാണെന്നും അയ്യര്‍ ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നു പറഞ്ഞ് മണിശങ്കര്‍ അയ്യര്‍ രംഗത്തത്തെിയിരുന്നു.

Advertisement