Categories

മോഡി ഒരിക്കലും പ്രധാനമന്ത്രിയാകില്ല: ജയന്തി നടരാജന്‍

modi-jayanti(1)

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒരിക്കലും പ്രധാനമന്ത്രി ആകില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍. പരിസ്ഥിതി മന്ത്രാലയത്തില്‍ അഴിമതി നടന്നുവെന്ന നരേന്ദ്രമോഡിയുടെ പ്രസ്താവനക്കെതിരെ ജയന്തി നടരാജന്‍ തിരിച്ചടിച്ചു.

നരേന്ദ്രമോഡിയുടെ ഗുജറാത്തിലെ ചില പദ്ധതികള്‍ക്ക് താന്‍ അനുമതി നല്‍കാത്തതിനാണ് മോഡി തന്നെ വേട്ടയാടുന്നതെന്ന് ജയന്തി നടരാജന്‍ പറഞ്ഞു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത നരേന്ദ്രമോഡി തന്റെ ഗോവന്‍ റാലിക്കിടെയാണ് പരിസ്ഥിതി മന്ത്രാലയത്തിലെ അഴിമതിയെക്കുറിച്ച് പ്രസംഗിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്നത് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജയന്തി നടരാജനായിരുന്നു.

തന്റെ വായ അടപ്പിക്കാമെന്ന് മോഡി കരുതേണ്ടെന്നും മോഡി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്നും ജയന്തി നടരാജന്‍ പറഞ്ഞു. മോഡിയോട് രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കരുതെന്നും അവര്‍ പറഞ്ഞു.

‘ജയന്തി ടാക്‌സ്’ നല്‍കാതെ പരിസ്ഥിതി മന്ത്രാലത്തില്‍ നിന്ന് ഒരു ഫയലും മുന്നോട്ട് പോകാറില്ലായിരുന്നുവെന്ന് നരേന്ദ്രമോഡി തന്റെ ഗോവന്‍ റാലിക്കിടെ പ്രസംഗിച്ചിരുന്നു.