Administrator
Administrator
തൊപ്പിവിവാദത്തില്‍ മോഡി ഉപവാസം അവസാനിപ്പിച്ചു
Administrator
Monday 19th September 2011 7:00pm
Monday 19th September 2011 7:00pm

MODI'S SADBHAVANA ENDS AND HAT CONTROVERSYഅഹമ്മദാബാദ്: സമുദായ സൗഹൃദത്തിനായി ‘സദ്ഭാവന’ ഉപവാസം നടത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തൊപ്പിവിവാദത്തില്‍ ഉപവാസം അവസാനിപ്പിച്ചു.ഗുജറാത്തില്‍ മതസൗഹാര്‍ദ്ദവും സാഹോദര്യവും പുലരാന്‍ 3 ദിവസം നീണ്ട ഉപവാസം നടത്തിയ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച പിരാന ഗ്രാമത്തിലെ ഒരു ചെറിയ ദര്‍ഗയിലെ പുരോഹിതനായ സയ്യദ് ഇമാം ഷാഹി സയീദ് ആണ് തൊപ്പി സമ്മാനിച്ചത്. ഉപവാസം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ഉപവാസ വേദിയിലെത്തിയ ഇമാം നല്‍കിയ തൊപ്പിയാണ് മോഡി ധരിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ തൊപ്പി നിരസിച്ച മോഡി ഷാള്‍ മതിയെന്ന് പറയുകയായിരുന്നു. ഷാള്‍ സമ്മാനിച്ച ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു.

തൊപ്പി നിരസിക്കുകയും ഷാള്‍ സ്വീകരിക്കുകയും ചെയ്തത് വേദിയില്‍ വച്ചായതിനാല്‍ വിവാദമുണ്ടാകാന്‍ വൈകിയതുമില്ല. മോഡി തന്നെ മാത്രമല്ല ഒരു സമുദായത്തെയാണ് അവഹേളിച്ചത്- സംഭവത്തെ ഇമാം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. സ്വന്തം പ്രതിച്ഛായയെ ബാധിക്കുന്നത് കൊണ്ടായിരിക്കും മോഡി ‘തൊപ്പി’ നിരസിച്ചത് ഇമാം അഭിപ്രായപ്പെട്ടു.

‘ഹിന്ദുവായ താന്‍ മുസ്ലീം തൊപ്പി ധരിച്ച് മതേതരത്വം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നാ’യിരുന്നു തൊപ്പി നിരസിച്ചത് എന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഡിയുടെ പ്രതികരണം. പഴച്ചാര്‍ കുടിച്ചാണ് 3 ദിവസം നീണ്ടുനിന്ന ഉപവാസം അവസാനിപ്പിച്ചത്. ബിജെപി നേതാക്കളായ വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, രാജ് താക്കറെ എന്നിവരും മോഡിയെ പ്രശംസിക്കാനെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള മോഡിയുടെ പ്രവേശനത്തിന്റെ പ്രഖ്യാപനവേദിയായിട്ടാണ് ഉപവാസത്തെ രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.