എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെ കാണാന്‍ മോദി അമേരിക്കയിലേക്ക് പോകുന്നു
എഡിറ്റര്‍
Friday 17th February 2017 9:02am

മോദിയുടെ യു.എസ് സന്ദര്‍ശനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇരു സര്‍ക്കാരുകളും ചര്‍ച്ചകള്‍ നടത്തുന്നതായാണ് സൂചന. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ജൂണില്‍ ഇസ്രായേലിലേക്കും മോദി സന്ദര്‍ശനത്തിനായി പോകുന്നുണ്ട്.

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് മാസം അമേരിക്കയിലേക്ക് പോകുമെന്ന് സൂചന. അധികാരമേറ്റയുടന്‍ ട്രംപ് മോദിയെ അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനായി വിളിച്ചിരുന്നു.

നേരത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലര്‍സണുമായി സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തിയിരുന്നു.

Read more: പഴുതടച്ച വിസാ നിരോധന നിയമം കൊണ്ടുവരുമെന്ന് ട്രംപ്

മോദിയുടെ യു.എസ് സന്ദര്‍ശനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇരു സര്‍ക്കാരുകളും ചര്‍ച്ചകള്‍ നടത്തുന്നതായാണ് സൂചന. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ജൂണില്‍ ഇസ്രായേലിലേക്കും മോദി സന്ദര്‍ശനത്തിനായി പോകുന്നുണ്ട്.

നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി 19 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്.

Advertisement