എഡിറ്റര്‍
എഡിറ്റര്‍
ആന്റണിയും കെജ്‌രിവാളും പാകിസ്ഥാന്റെ ഏജന്റുമാരും ഇന്ത്യയുടെ ശത്രുക്കളുമാണെന്ന് മോഡി
എഡിറ്റര്‍
Wednesday 26th March 2014 5:37pm

narendra-modi1

ജമ്മുകാശ്മീര്‍:  കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി രംഗത്ത്. ഇരുവരും പാകിസ്ഥാന്റെ ഏജന്റുമാരും ഇന്ത്യയുടെ ശത്രുക്കളുമാണെന്ന് മോഡി ആരോപിച്ചു.

എ.കെ 47, എ.കെ ആന്റണി, അരവിന്ദ് കെജ്‌രിവാള്‍ എന്നീ എ.കെകള്‍ പാകിസ്ഥാന്റെ ശക്തിയായി മാറിയിരിക്കുകയാണ്. ജമ്മുവിലെ ഹിരാനഗറില്‍ ഭാരത് വിജയ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാമത്തെ എ.കെ കാശ്മീരിനെ രക്തക്കളമാക്കുന്ന എ.കെ 47 തോക്കും രണ്ടാമത്തെ എ.കെ പാക് സൈനികരുടെ  വേഷത്തിലെത്തി ഇന്ത്യന്‍ സൈന്യത്തെ വെട്ടിയെന്ന് പാര്‍ലമെന്റില്‍ അറിയിച്ച എ.കെ ആന്റണിയുമാണ്.

മൂന്നാമത്തേത് തന്റെ വെബ്‌സൈറ്റില്‍കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കിയ അരവിന്ദ് കെജ്‌രിവാളുമാണെന്നും ഇവര്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെ ഭാഷയാണ് സംസാരിക്കുന്നതെന്നും മോഡി പറഞ്ഞു.

വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മതേതരത്വം വാഴ്ത്തിപ്പാടുന്നതെന്ന് പറഞ്ഞ മോഡി വികസനമാണ് തന്റെ മന്ത്രമെന്നും രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 60 മാസത്തെ സമയം തനിക്കനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

മനുഷ്യത്വം, ജനാധിപത്യം, കശ്മീരിയത്ത് തുടങ്ങി അടല്‍ ബിഹാരി വാജ്‌പേയി പിന്തുടര്‍ന്ന  നയങ്ങള്‍ ബിജെപി തുടരുമെന്നും വാജ്‌പേയി സര്‍ക്കാരിനു മറ്റൊരു അഞ്ച് വര്‍ഷം കൂടി അധികാരം ലഭിച്ചിരുന്നെങ്കില്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അറുതി വന്നേനെ എന്നും അദ്ദേഹം പറഞ്ഞു.

Advertisement