എഡിറ്റര്‍
എഡിറ്റര്‍
മോദിയെന്നാല്‍ മര്‍ഡര്‍ ഓഫ് ഡെമോക്രസി: മോദിയുടെ പേരിന് പുതിയ വ്യാഖ്യാനം നല്‍കി ജയറാം രമേശ്
എഡിറ്റര്‍
Monday 24th July 2017 10:37am

ബംഗളുരു: മോദിയെന്നാല്‍ മര്‍ഡര്‍ ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യയെന്നാണെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശ്. ഞായറാഴ്ച അംബേദ്കര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നരേന്ദ്രമോദി സംക്ഷേപ പദങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹത്തിന്റെ പേരു തന്നെ സംക്ഷേപമാണ്. അതിന്റെ വിശദീകരണം മര്‍ഡര്‍ ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ’ എന്നാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പാര്‍ലമെന്ററി സംവാദത്തിനുള്ള അവസരം ചുരുക്കുകയാണ്. അതേസമയം അംബേദ്കറെ ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നു. ഇത് കാപട്യമാണ്.’ ജയറാം രമേശ് പറഞ്ഞു.

ബി.ജെ.പി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പാര്‍ലമെന്ററിസ്ഥാപനങ്ങളെ ക്ഷീണിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ ഹൈജാക്ക് ചെയ്തതുപോലെ ബി.ജെ.പിയും ആര്‍.എസ്.എസും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അംബേദ്കറെ ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Also Read: ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് രേഖകള്‍


ദളിതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരെ വോട്ടുബാങ്കായി കാണുകയും അതുലഭിക്കാനായി മത്സരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സമൂഹത്തിലെ അധകൃത വിഭാഗങ്ങളുടെ സാമൂഹ്യ ശാക്തീകരണത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. ദളിത് യുവാക്കള്‍ക്കുവേണ്ടി ഞങ്ങള്‍ പദ്ധതികള്‍ തുടങ്ങുന്നു. 20% വോട്ടാണ് 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കിട്ടിയത്. ഇപ്പോഴത്തേത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. അതിന്റെ ഗൗരവം ഞങ്ങള്‍ തിരിച്ചറിയുന്നു. ദളിതര്‍ക്കും, സ്ത്രീകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഇടയില്‍ വലിയ ശ്രദ്ധനേടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

Advertisement