എഡിറ്റര്‍
എഡിറ്റര്‍
മോദി ഗുജറാത്തില്‍ എന്ത് വികസനമാണ് നടത്തിയിരുന്നതെന്ന് വ്യക്തമാക്കണം: അഖിലേഷ് യാദവ്
എഡിറ്റര്‍
Friday 24th February 2017 10:39pm

 

ലഖ്‌നൗ: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി അവിടെ എന്ത് വികസനമാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേശീയ മാധ്യമമായ സി.എന്‍.എന്‍-ന്യൂസ്18യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷ് ഗുജറാത്തില്‍ മോദി എന്ത് വികസനമാണ് നടത്തിയിരുന്നതെന്ന് ചോദിച്ചത്.


Also read സുനിക്കായും ആളൂരെത്തും; നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ആളൂര്‍


പ്രധാന മന്ത്രിയും ബി.ജെ.പിയും വര്‍ഗ്ഗീയത പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു. വര്‍ഗ്ഗീയ രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നത്. വര്‍ഗ്ഗീയതയിലൂടെ തെരഞ്ഞെടുപ്പിനെ അനുകൂലമാക്കുക എന്ന തന്ത്രം മാത്രമാണ് ബി.ജെ.പി നടപ്പിലാക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ബി.ജെ.പി റാലികളെ പരിഹസിച്ച അഖിലേഷ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ സംസാരിക്കുന്നത് ശ്മശാനത്തെക്കുറിച്ചും ചിതകളെക്കുറിച്ചുമാണെന്നും പറഞ്ഞു. ബി.ജെ.പിയ്ക്കു പുറമേ ബി.എസ്.പിയേയും വിമര്‍ശിച്ച അഖിലേഷ് സമാജ്‌വാദി നേതാവ് മായാവതിയും ബി.എസ്.പിയും ബി.ജെ.പിയക്ക് വോട്ട് മറിച്ച് നല്‍കുന്നവരാണെന്നും ആരോപണം ഉന്നയിച്ചു.

നേരത്തേ ഫാസിയാബാദില്‍ സമാജ്‌വാദിയുടെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്യുമ്പോഴും മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു അഖിലേഷ് നടത്തിയത്. മോദിയുടെ ‘റംസാന്‍-ദീപാവലി’ പരാമര്‍ശത്തെയും അഖിലേഷ് വിമര്‍ശിച്ചിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ ദീപാവലിയെന്നോ റംസാന്‍ എന്നോ വേര്‍തിരിവ് കാണിക്കാറില്ലെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വൈദ്യുതി റംസാനു നല്‍കുന്നുണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണമെന്നു മോദി പറഞ്ഞിരുന്നു ഇതിനെതിരെയാണ് അഖിലേഷിന്റെ പരാമര്‍ശങ്ങള്‍.

Advertisement