Categories

മോഡി മമതയെയും കെജ്‌രിവാളിനെയും കണ്ട് പഠിക്കണം: ദിഗ്‌വിജയ് സിങ്

digvijay

ന്യൂദല്‍ഹി: അരവിന്ദ് കെജരിവാളില്‍ നിന്നും മമതാ ബാനര്‍ജിയില്‍ നിന്നും വിനയവും ലാളിത്യവും കണ്ട് പഠിക്കാന്‍ നരേന്ദ്ര മോഡിയോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ ഉപദേശം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ട്വിറ്ററിലൂടെ നിരന്തരം മോഡിക്കെതിരായി പ്രസ്താവനകള്‍  നടത്താറുള്ളയാളാണ് ദിഗ്‌വിജയ് സിങ്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളില്‍ നിന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയില്‍ നിന്നും ലാളിത്യവും വിനയവും പഠിക്കുന്നതോടൊപ്പം ആഢംബര കാറിന് പകരം നാനോ കാര്‍ ഉപയോഗിക്കാനും ദിഗ്‌വിജയ മോഡിയെ ഉപദേശിച്ചു.

അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും നിരന്തരം വിമര്‍ശിക്കാറുള്ള ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള മനം മാറ്റം നരേന്ദ്ര മോഡിയുടെ ആരാധകരുടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.