എഡിറ്റര്‍
എഡിറ്റര്‍
ഇ. അഹമ്മദിനോട് അനാദരവ് കാണിച്ച മോദി മാപ്പ് പറയണം: രമേശ് ചെന്നിത്തല
എഡിറ്റര്‍
Wednesday 1st February 2017 2:23pm

chenni


അഹമ്മദിന്റെ നിര്യാണം കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കുന്നതായിരുന്നു ഉചിതം. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതിലൂടെ തികഞ്ഞ അനാദരവാണ് കേന്ദ്രത്തിന്റെ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


തിരുവനന്തപുരം: ഇ.അഹമ്മദിനോട് അനാദരവ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹമ്മദിന്റെ നിര്യാണം കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കുന്നതായിരുന്നു ഉചിതം. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതിലൂടെ തികഞ്ഞ അനാദരവാണ് കേന്ദ്രത്തിന്റെ നടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗമായ ഇ. അഹമ്മദ് മരിച്ചുകിടക്കുമ്പോള്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബജറ്റവതരണവുമായി മുന്നോട്ടുപോയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശ്രീ. ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റവതരണം നടത്തിയത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Read more: ഇന്ന് ബജറ്റ് അവതരിപ്പിച്ചതിലൂടെ വെളിപ്പെട്ടത് മോദി സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: ലാലുപ്രസാദ് യാദവ്


ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് ശ്രീ. അഹമ്മദ്.

ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്.

രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നെന്നും പിണറായി പറഞ്ഞു.

Advertisement