എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭ തെരെഞ്ഞെടുപ്പ്: കമ്മറ്റി ചെയര്‍മാനാകാന്‍ മോഡി ഒരുങ്ങി
എഡിറ്റര്‍
Monday 28th January 2013 5:06pm

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബി.ജെ.പിയുടെ രാഷ്ട്രതലനേതാവാകാന്‍ ഒരുങ്ങുന്നു. 2014ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോഡി ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങിനെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു.

Ads By Google

ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണകമ്മറ്റി ചെയര്‍മാനായി ഉടന്‍ തന്നെ മോഡി മാറുമെന്നും ഈ നിര്‍ദേശത്തോട് യോജിക്കുന്ന നിലപാടാണ് രാജ്‌നാഥ് സിങിനുള്ളതെന്നുമാണ് വാര്‍ത്താസ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

ഇതിന്റെ ആദ്യപടിയായി  മോഡിയെ ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായി നിയോഗിക്കും. ഇത് ബിജെപിയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന കമ്മറ്റിയാണ്. മോഡിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് രാജ്‌നാഥ് സിങ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവതുമായി ബുധനാഴ്ച തന്നെ നാഗ്പൂരില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു.

ബി.ജെ.പി നേതാവായി തെരെഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദിക്കാനായാണ് മോഡി രാജ്‌നാഥിനെ സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശനത്തിലാണ് വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനോട് വിശദമായി ചര്‍ച്ചനടത്തിയത്.

രണ്ട് മണിക്കൂര്‍ നീണ്ട യോഗമാണ് ഇരുനേതാക്കള്‍ക്കിടയിലും നടന്നത്. ഇതിനുശേഷം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും എങ്ങിനെ ബി.ജെ.പിയെ ശക്തിപ്പെടുത്താമെന്നാണ് തങ്ങള്‍ ചര്‍ച്ച നടത്തിയത്. 2014 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിനെ കുറിച്ചും വിശദമായി ആലോചന നടത്തിയിട്ടുണ്ട് എന്നും മോഡിയും രാജ്‌നാഥ് സിങും യോഗത്തിന് ശേഷം മാധ്യങ്ങളോട് പറഞ്ഞു.

2012ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ മോദി മൂന്നാംതവണയും മുഖ്യമന്ത്രി പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിജയം ബി.ജെ.പിയുടെ അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായാണ് മോഡി യെ വിലയിരുത്തപ്പെട്ടത്.

ഈ വിവാദ വിഷയത്തിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചില അവസരങ്ങളില്‍ മോഡിയ്ക്ക് വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വലിയൊരു റോളുണ്ടാകുമെന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. സുഷമസ്വരാജ് ഗുജറാത്തില്‍ നടത്തിയ റാലിയില്‍ മോഡി ി പ്രധാനമന്ത്രി പദത്തിന് അര്‍ഹനാണെന്ന് പറഞ്ഞിരുന്നു.

മോഡി  ഒരു ജനപ്രീതിയുള്ള നേതാവാണെന്നും അദ്ദേഹം 2014 ലെ തെരെഞ്ഞെടുപ്പില്‍ മുഖ്യപങ്ക് വഹിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എന്നിരുന്നാലും ഗുജറാത്ത് അദ്ദേഹത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് തെറ്റിധരിപ്പിക്കാനുള്ള കളികള്‍ അദ്ദേഹം നടത്തുന്നുണ്ട്.

Advertisement