എഡിറ്റര്‍
എഡിറ്റര്‍
സോണിയ അസുഖബാധിതയെന്ന് പരാമര്‍ശം; മോഡി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Friday 15th November 2013 12:11pm

sonia-gandi-new

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ആക്ഷേപിച്ചതിന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്.

അസുഖബാധിതയായ സോണിയ രാഹുലിനെ ചുമതലയേറ്റെടുക്കാന്‍ അനുവദിക്കണമെന്ന മോഡിയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ പ്രചാരണ റാലിക്കിടെയായിരുന്നു മോഡിയുടെ പരാമര്‍ശം.

തുടര്‍ന്ന് ആരോഗ്യത്തെക്കുറിച്ച് നരേന്ദ്രമോഡി നടത്തിയ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

മോഡിക്ക് മാന്യമായ ഭാഷയില്‍ സംസാരിക്കാന്‍ അറിയില്ലെന്നും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ സ്വന്തം പാര്‍ട്ടിയുടെ അന്തസിനെക്കുറിച്ചെങ്കിലും അദ്ദേഹം ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മീം അഫ്‌സല്‍ പറഞ്ഞു.

ഇത്തരം തരംതാണ പ്രസ്താവനകളില്‍ മോഡി മാപ്പു പറയണമെന്നും മീം അഫ്‌സല്‍ ആവശ്യപ്പെട്ടു.

Advertisement