ഭോപ്പാല്‍: പ്രധാനമന്ത്രിയുടെ അമര്‍ഖണ്ഡിലെ റാലിക്കെത്തിയത് അരലക്ഷം പേര്‍. എന്നാല്‍ ഇത്രയും പേര്‍ റാലിക്കെത്തിയത് ദിവസക്കൂലിക്കെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ആളൊന്നിന് 500 രൂപവീതം നല്‍കുന്നത് സര്‍ക്കാര്‍ തന്നെയാണ്.

സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്നാണ് ഇവര്‍ക്കുള്ള കൂലിയായി ഇത്രയും വലിയ തുക നല്‍കുന്നത്. മധ്യപ്രദേശ് സര്‍ക്കാറാണ് ഇക്കാര്യം പറഞ്ഞ് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നര്‍മ്മദായാത്രയുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


നര്‍മദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമര്‍ഖണ്ഡില്‍ ഈ മാസം 15-നാണ് സമ്മേളനം നടന്നത്. ഇതിന്റെ പേരില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചിരുന്നു.

സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നാണ് റാലിയിലേക്ക് ആളുകളെ കൂലികൊടുത്ത് കൊണ്ടുവന്നത്. മോദിയുടെ റാലിയെ ‘പരിശീലന പരിപാടി’ എന്നാണ് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ട് രേഖകളില്‍ കാണിച്ചിരിക്കുന്നത്.