എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോദി ആറ്റം ബോംബിനേക്കാള്‍ ശക്തനെന്ന് തെലങ്കാനയിലെ ബി.ജെ.പി നേതാവ്
എഡിറ്റര്‍
Wednesday 17th May 2017 3:26pm

 

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ആറ്റം ബോംബിനേക്കാള്‍ ശക്തനെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ ലക്ഷമണ്‍. മോദിയെന്ന ആയുധത്തിലൂടെ 2019 ല്‍ ബി.ജെ.പി തെലങ്കാനയില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിവേയാണ് സംസ്ഥാന അധ്യക്ഷന്‍ മോദി ആറ്റം ബോംബിനേക്കാള്‍ ശക്തനാണെന്ന് പറഞ്ഞത്.


Also read കളിക്കളത്തില്‍ കുരിശ് വരയ്ക്കുന്നത് നിരോധിക്കണം; ഫിഫയോട് സൗദിയിലെ മതപുരോഹിതന്‍ 


നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമാണ് തെലങ്കാന രാഷ്ട്രീയ സമിതിക്കെതിരെ സംസ്ഥാനത്ത് പൊരുതാനുള്ള ബി.ജെ.പിയുടെ ആയുധമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്ക് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കു ദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്ട്രസമിതിയിലേക്ക് പോവുന്നതിനാല്‍ ഈ രണ്ട് പാര്‍ട്ടിയുടെയും വിശ്വാസ്യത സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്നും ലക്ഷമണ്‍ പറഞ്ഞു.

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തെലങ്കാന രാഷ്ട്രീയ സമിതിയുടെ ഭരണത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


Dont miss അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി


മെയ് 22ന് ആരംഭിക്കുന്ന അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഷായുടെ സന്ദര്‍ശന വേളയില്‍ ദളിത് കോളനികള്‍ സന്ദര്‍ശിക്കുമെന്നും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങളുമായ് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പറഞ്ഞു.

Advertisement