എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തി ഹാര്‍ഡ് വര്‍ക്കിനുണ്ട്; നോട്ട് നിരോധനത്തെ വിമര്‍ശിച്ച അമര്‍ത്യാ സെനിനെ പരിഹസിച്ച് പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 1st March 2017 11:08pm

ലക്‌നൗ: നോട്ട് നിരോധനത്തെ വിമര്‍ശിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തിയുള്ളത് ഹാര്‍ഡ് വര്‍ക്കിനാണ് എന്നായിരുന്നു മോദിയുടെ പരിഹാസം.

‘ ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ആളുകളെ ഉദ്ധരിച്ച് ചിലര്‍ നോട്ട് നിരോധനത്തെ വിമര്‍ശിക്കുകയാണ്. മറുവശത്താകട്ടെ പാവപ്പെട്ടവരുടെ മക്കള്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഷ്ടപ്പെടുകയാണ്. അതുകൊണ്ട് ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തിയേറിയതാണ് ഹാര്‍ഡ് വര്‍ക്ക.് ‘ എന്നായിരുന്നു മോദി പറഞ്ഞത്.

വിശ്വാസം അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയുടെ വേരിനെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു നോട്ട് നിരോധിക്കല്‍ എന്ന് അമര്‍ത്യാ സെന്‍ പറഞ്ഞിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ഇദ്ദേഹം.


Also Read: കാട്ടു തീ തടഞ്ഞാല്‍ മാത്രം പോര അതിരപ്പിള്ളിയും സംരക്ഷിക്കണം; കാട്ടുതീ തടയുമെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയുടെ തിരുത്തല്‍


ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ നോട്ട് നിരോധനം ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി അമര്‍ത്യാ സെനിനെ വിമര്‍ശിച്ചത്.

Advertisement