എഡിറ്റര്‍
എഡിറ്റര്‍
മോദിയെ കാണാനില്ല; വാരാണസിയില്‍ പോസ്റ്റര്‍
എഡിറ്റര്‍
Sunday 20th August 2017 4:04pm

യു.പി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് പറഞ്ഞ് മണ്ഡലമായ വാരാണസിയില്‍ പോസ്റ്ററുകള്‍. യു.പി തെരഞ്ഞെടുപ്പ് വേളയില്‍ റോഡ്‌ഷോയും മറ്റുപ്രചരണ പരിപാടികളും നടത്തിയതിന് ശേഷം തങ്ങളുടെ എം.പിയെ കണ്ടിട്ടില്ലെന്നും ഏതുരാജ്യത്തേക്കാണ് പോയതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.

മാര്‍ച്ച് 4,5 തിയ്യതികളിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും കണ്ടെത്താനായിട്ടില്ലെങ്കില്‍ കാശിവാസികളുടെ പേരില്‍ പരാതി നല്‍കുമെന്നും പോസ്റ്റര്‍ പറയുന്നു.

മോദിയെ കരിവാരി തേക്കാനുള്ള പ്രതിപക്ഷത്തിന്റെ നടപടിയായിട്ടാണ് ബി.ജെ.പി ഇതിനെ കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചിട്ടുണ്ട്. അതേ സമയം മോദിക്കെതിരായ പോസ്റ്ററുകള്‍ ബി.ജെ.പി തന്നെ നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ രാഹുല്‍ഗാന്ധിയുടെ അമേത്തിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സമാനമായ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.


Read more:  മുസഫര്‍ നഗറിലെ മുസ്‌ലിം സഹോദരങ്ങള്‍ എത്തിയിരുന്നില്ലെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല: ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട സന്യാസിമാര്‍


 

Advertisement