Categories

‘ മാര്‍ക്കും മാര്‍ക്ക് ലിസ്റ്റുമല്ല എല്ലാം’ എന്ന് മോദി; ബിരുദ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയോ?

modi1


ത്രി ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു മന്‍കി ബാത്തിലെ മോദിയുടെ ‘പ്രകടനം’.


ന്യൂദല്‍ഹി: മാര്‍ക്ക് ഷീറ്റല്ല എല്ലാമെന്ന് കുട്ടികളോട് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇത്തരമൊരു ഉപദേശവുമായി മോദി രംഗത്തുവന്നിരിക്കുന്നത്.

ത്രി ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു മന്‍കി ബാത്തിലെ മോദിയുടെ ‘പ്രകടനം’. ‘മാര്‍ക്ക് ഷീറ്റല്ല എല്ലാം. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ നേടിയ അറിവും കഴിവുമാണ് പ്രധാനം.’ മോദി പറയുന്നു.


Must Read: ട്രംപ് വിലക്കിയ അഭയാര്‍ത്ഥികള്‍ക്ക് കാനഡയിലേക്കു സ്വാഗതം; നിങ്ങള്‍ ഏതു മതസ്ഥരായാലും: ശക്തമായ നിലപാടുമായി കനേഡിയന്‍ പ്രധാനമന്ത്രി


ഡോക്ടറെ കാണാന്‍ പോകുമ്പോഴും വക്കീലിനെ കാണാന്‍ പോകുമ്പോഴും നിങ്ങള്‍ മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കാറില്ല. അവിടെ കഴിവുമാത്രമാണ് പ്രധാനം. അതുകൊണ്ട് മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം കഴിവും അറിവും വളര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മോദി പറയുന്നു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ദല്‍ഹി യൂണിവേഴ്‌സിറ്റി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഈ അഭിപ്രായ പ്രകടനം വന്നിരിക്കുന്നത്.


Also Read: ഗോവയിലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; പകുതിയിലേറെ കസേരങ്ങളും കാലി: ഞെട്ടല്‍മാറാതെ ബി.ജെ.പി


പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു ചില ഉപദേശങ്ങള്‍ കൂടി മോദി നല്‍കിയിട്ടുണ്ട്. പരീക്ഷാകാലം പേടിയുടേതല്ല മറിച്ച് ഉത്സവത്തിന്റെ കാലമാകണമെന്നാണ് മോദി പറഞ്ഞത്.

കൂടുതല്‍ ചിരിച്ച് പരീക്ഷയെ നേരിട്ടാല്‍ കൂടുതല്‍ മാര്‍ക്ക് നേടാം. പരീക്ഷാ സമയത്ത് രക്ഷിതാക്കള്‍ കുട്ടികളോട് സംസാരിക്കുന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലാകരുതെന്നും മോദി പറയുന്നു.

Tagged with: