എഡിറ്റര്‍
എഡിറ്റര്‍
റെയിന്‍ കോട്ട് ധരിച്ച് കുളിക്കാന്‍ മന്‍മോഹനേ സാധിക്കൂ ; വിമര്‍ശനത്തിന് പരിഹാസ മറുപടിയുമായി പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 8th February 2017 10:13pm

modi
ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പരിഹാസ ശരവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിന്‍ കോട്ട് ധരിച്ചു കൊണ്ട് കുളിക്കാന്‍ മന്‍മോഹന് മാത്രമേ സാധിക്കുകയുള്ളൂ എന്നായിരുന്നു മോദിയുടെ പരിഹാസം.

നോട്ട് നിരോധനത്തെ ആസൂത്രിത കൊള്ളയെന്ന് വിളിച്ച മന്‍മോഹന്റെ പ്രസ്താവനയെയായിരുന്നു മോദി പരിഹസിച്ചത്. നോട്ട് നിരോധനത്തെക്കുറിച്ച് സര്‍ക്കാരിന് നെഗറ്റീവ് സമീപനമില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനത്തെക്കുറിച്ച് സര്‍ക്കാരിന് പോസിറ്റീവായ സമീപനം മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങള്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെ മാറിനില്‍ക്കാന്‍ സാധിക്കുമെന്നും മോദി ചോദിച്ചു.

നോട്ട് നിരോധനത്തെ സംഘടിതമായ കൊള്ള എന്ന് വിമര്‍ശിക്കുമ്പോള്‍ അതിനുള്ള മറുപടിയും കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും മോദി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ആരോപണങ്ങളുടെ ചെളി മന്‍മോഹന്‍ സിംഗിന്റെ ദേഹത്ത് വീണിരുന്നില്ലെന്നും മോദി പറഞ്ഞു.


Also Read: ആര്‍ക്കും വഴങ്ങാത്ത ശബ്ദമാണ് നമ്മളുടേത് , രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ താരങ്ങളോട് കമലഹാസന്‍ ; രാഷ്ട്രീയത്തില്‍ ഉലഞ്ഞ് തമിഴ് സിനിമാ ലോകവും


എന്നാല്‍ മോദി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

Advertisement