എഡിറ്റര്‍
എഡിറ്റര്‍
‘മോദിക്കു ജയ് വിളിച്ചാല്‍ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ?’; റാലിക്കിടെ മോദിയ്ക്ക് മുദ്രാവാക്യം വിളിച്ചവരോട് അരവിന്ദ് കെജ്രിവാള്‍
എഡിറ്റര്‍
Sunday 2nd April 2017 4:29pm

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളി. ഗോണ്ട, ഗൗതം വിഹാര്‍ ചൗക്ക് പ്രദേശങ്ങളില്‍ എ.എ.പി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയിലാണ് മോദി അനകൂല മുദ്രാവാക്യങ്ങളുയര്‍ന്നത്. റാലി തടസ്സപ്പെടുത്താനെത്തിയ ചിലരാണ് മോദിക്ക് ജയ് വിളികളുമായ് ബഹളം വെച്ചത് എന്നാണ് എ.എ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി ജയ് വിളികള്‍ കേട്ട് ഒരുനിമിഷം കെജ്രിവാള്‍ നിശബ്ദനായെങ്കിലും പെട്ടന്നു തന്നെ മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയായിരുന്നു. മോദിക്കു ജയ് വിളിച്ചാല്‍ അദ്ദേഹം വൈദ്യുതി നിരക്ക് കുറയ്ക്കുമോ? വീട്ടു നികുതി ഇല്ലാതാക്കുമോ? അങ്ങനെയെങ്കില്‍ അദ്ദേഹത്തിനു മുദ്രാവാക്യം വിളിക്കാന്‍ ഞാനും തയ്യാറാണെന്നു കെജ്രിവാള്‍ പരിഹസിച്ചു. മോദി, മോദി എന്ന് ആവര്‍ത്തിച്ചു വിളിച്ചാല്‍ വിശപ്പു മാറില്ല. ചിലയാളുകള്‍ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.


Also Read: ‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ ; പാര്‍വ്വതിയിലെ നടിയെക്കുറിച്ച് ഫഹദ് ഫാസിലിനു പറയാനുള്ളത്


ഏപ്രില്‍ 23നാണ് ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എ.എ.പിയെ സംബന്ധിച്ചിടത്തോളെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഗോവയില്‍ ആപ്പിന് വിജയം നേടാനാവാത്ത സാഹചര്യത്തില്‍ ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആപ്പിന് വിജയം കൂടിയേ തീരു.

Advertisement