എഡിറ്റര്‍
എഡിറ്റര്‍
മോദി നമ്മുടെ രാജാവാണ്; പശുവിനെ ദേശീയ മൃഗമാക്കണം; പെഹ്‌ലു ഖാനെ കൊന്നവര്‍ സ്വര്‍ഗത്തില്‍ പോകും; സാധ്വി കമല്‍
എഡിറ്റര്‍
Thursday 18th May 2017 7:38am


ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജാവിനോട് ഉപമിച്ചും രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ചും മഹിളാ ഗോ രക്ഷക് ദള്‍ ദേശീയ പ്രസിഡന്റ് സാധ്വി കമല്‍. മോദി ഇന്ത്യയുടെ രാജാവാണെന്ന് പറഞ്ഞ സാധ്വി കമാല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന മറ്റ് രാജാക്കന്മാരെപോലെ മോദിയും പശുവിനെ അറുക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടു.


Also read ഗുജറാത്തിലെ പശുക്കളുടെ തലയില്‍ ഇനി ജി.പി.എസും; ‘ഗോസേവ’ മൊബൈല്‍ ആപ്പിലൂടെ പശുവിനെ എവിടെ നിന്ന് വേണമെങ്കിലും നിരീക്ഷിക്കാം


 

ദേശീയ മൃഗമായ കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗമാക്കണമെന്നാണ് മഹിളാ ഗോ രക്ഷക് ദള്‍ നേതാവിന്റെ ആവശ്യം. നേരത്തെ പശുവിനെ കടത്തിയെന്നാരോപിച്ച് ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ തല്ലിക്കൊന്നവരെ ജയിലില്‍ സന്ദര്‍ശിച്ച് വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാവ് അക്രമികളെ ന്യായീകരിക്കുന്ന അഭിപ്രായപ്രകടനമാണ് കഴിഞ്ഞ ദിവസവും നടത്തിയത്.

കാലികളെ കടത്തുന്നു എന്ന പരാതിയില്‍ പൊലീസ് നടപടി എടുക്കാത്തതാണ് അക്രമങ്ങള്‍ക്ക് കാരണമെന്നാണ് സാധ്വി പറയുന്നത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത് തന്റെ കുട്ടികളെയാണെന്നും സാധ്വി പറയുന്നു. പെഹ്ലു ഖാന്റെ മരണമൊഴിയില്‍ കുറ്റവാളികളുടെ പേര് പരാമര്‍ശിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പെഹ്ലു ഖാന് എങ്ങനെയാണ് തന്നെ അടിച്ചവരുടെ പേര് പിടികിട്ടിയതെന്നാണ് സാധ്വി കമലിന്റെ ചോദ്യം.


Dont miss ‘ഞാന്‍ ആര്‍.എസ്.എസ് അല്ലേ..’; ചിദാനന്ദപുരി അദ്വൈതിയല്ല ആര്‍.എസ്.എസ് കാരനാണെന്ന ജനയുഗം ലേഖനത്തിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയ്‌ക്കെതിരെ മാനനഷ്ടകേസുമായി ചിദാനന്ദപുരി 


‘ഖാന് വേണ്ടത് കൊടുത്തതോടെ പശുവിനെ തൊട്ടുകളിക്കുന്നവരില്‍ ഒരു ഭയമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും’ സാധ്വി അഭിപ്രായപ്പെട്ടു. പെഹ്ലു ഖാനെ ആക്രമിച്ചവര്‍ സ്വര്‍ഗത്തില്‍ പോകും എന്നും സാധ്വി പറയുന്നു. നേരത്തെ പെഹ്‌ലുഖാന്റെ ഘാതകരെ ജയിലില്‍ സന്ദര്‍ശിച്ച സാധ്വി അവരെ സ്വാതന്ത്ര സമര സേനാനികളോട് ഉപമിച്ചിരുന്നു.

‘ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ട്, നമ്മളല്ലാതെ മറ്റാരും രാജ്യത്തിന് വേണ്ടി ഇത് ചെയ്യാന്‍ മുതിരില്ല, നിങ്ങള്‍ ഒന്നും ആലോചിച്ച് ഭയപ്പെടേണ്ടെന്നും നിങ്ങള്‍ ചെയ്തത് തെറ്റല്ല, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്ദേവ് എന്നീ വീരപുരുഷന്മാര്‍ക്ക് തുല്യമാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍’ എന്നായിരുന്നു സാധ്വിയടെ വിശേഷണം.

Advertisement