modi-5[share]

[related] ന്യൂദല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി വാരാണസിയില്‍ നിന്ന് മത്സരിക്കാന്‍ ധാരാണയായി. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ മണ്ഡലമായിരുന്നു വാരാണസി. കാണ്‍പൂരില്‍ നിന്നാവും മുരളി മനോഹര്‍ ജോഷി മത്സരിക്കുക.

ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് ഗാസിയാബാദില്‍ നിന്നും മുരളി മനോഹര്‍ ജോഷി അമൃത്‌സറില്‍ നിന്നും ജനവിധി തേടാന്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയോടുകൂടിയാവും ഉണ്ടാവുക.

നരേന്ദ്ര മോഡിയുടെ സീറ്റിനെച്ചൊല്ലി ബി.ജെ.പിയില്‍ അവ്യക്തത നിലനിന്നിരുന്നു.

മോഡി മത്സരിക്കാന്‍ ആഗ്രഹിക്കുന്ന വാരണാസി സീറ്റ് വിട്ടുനല്‍കാന്‍ സിറ്റിങ്  എം.പി മുരളി മനോഹര്‍ ജോഷി തയ്യാറാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. രാജ്നാഥ് സിങ്ങിന് താല്‍പര്യമുള്ള ലക്‌നൗ വിട്ട് നല്‍കാന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയായ ലാല്‍ജി ടാണ്ടനും താല്‍പര്യമില്ലായിരുന്നു.