എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം; ഇന്ത്യയിലെ 900 നഗരങ്ങളില്‍ മോദി ഫെസ്റ്റുമായ് ബി.ജെ.പി
എഡിറ്റര്‍
Monday 22nd May 2017 7:15pm

 

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു, മോദി ഫെസ്റ്റ് എന്നു പേരിട്ട പരിപാടിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണമാകും പ്രധാനമായും ഉണ്ടാവുക.


Also read ‘ഹിന്ദിയുടെ നാട്ടില്‍, സ്പര്‍ദ്ധയുടെ മണ്ണില്‍, ചതിയുടെ തട്ടകത്തില്‍, ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം’; ടിയാന്‍ ട്രൈലര്‍ പുറത്തിറങ്ങി; വീഡിയോ 


മെയ് 26 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലാകും മോദി ഫെസ്റ്റ് സംഘടിപ്പിക്കുക. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പ്രചരണ പരിപാടിയെക്കുറിച്ചുള്ള വിശദാംസങ്ങള്‍ പുറത്ത് വിട്ടത്. മെയ് 26ന് ഗുവാഹട്ടിയില്‍ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി തന്നെയാണ് ഉദ്ഘാടനം ചെയ്യുക. ‘മെയ്ക്കിങ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ’ എന്നാണ് മോദി ഫെസ്റ്റിന്റെ പൂര്‍ണരൂപം.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ ആളുകളെ പങ്കെടുപ്പിച്ച് രാജ്യമൊട്ടാകെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റുകള്‍ നടക്കുക. കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഡ്, അരുണാചല്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍


Dont miss നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം 


കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെപരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

Advertisement