എഡിറ്റര്‍
എഡിറ്റര്‍
ഒപ്പം സെല്‍ഫിയെടുക്കാനായി ധോണിയുടെ ഹമ്മര്‍ തടഞ്ഞ് ആരാധിക
എഡിറ്റര്‍
Thursday 9th March 2017 9:56am

റാഞ്ചി: ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹമ്മര്‍ കാര്‍ തടഞ്ഞ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്.

വിമാനത്താവളത്തില്‍ നിന്ന് പോകാനായി കാറില്‍ കയറിയ ധോണിയുടെ വാഹനത്തിന് മുന്നില്‍ കയറി നില്‍ക്കുകയാണ് ആരാധികയായ 35-കാരി യുവതി ചെയ്തത്. അഞ്ച് മിനുറ്റിലേറെ നേരം യുവതി കാറിന് മുന്നില്‍ നിന്നു. ധോണി നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴി മാറാന്‍ യുവതി തയ്യാറായില്ല.

ദല്‍ഹി മുതല്‍ സെല്‍ഫിക്കായി പെണ്‍കുട്ടി ധോണിയുടെ പിറകെ ഉണ്ടായിരുന്നു. എന്നാല്‍ ‘ക്യാപ്റ്റന്‍ കൂളി’ന്റെ വണ്ടി തടഞ്ഞ് ആവശ്യപ്പെട്ടിട്ടു പോലും തന്റെ ആഗ്രഹം സാധിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല.

സെല്‍ഫിയില്ലെങ്കില്‍ ഓട്ടോഗ്രാഫെങ്കിലും മതിയെന്ന് പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ എത്തി യുവതിയെ മാറ്റിയതിന് ശേഷമാണ് ധോണിയുടെ വാഹനം പുറത്തേക്ക് പോയത്.


Dont Miss മുസ്‌ലീം യുവതിയുടെ തട്ടമഴിപ്പിച്ച മോദി കേരളത്തെ അപമാനിച്ചു; മോദിക്ക് വേഷത്തോട് പോലും കലിയെന്ന് കോടിയേരി ബാലകൃഷ്ണന്‍


വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കഴിഞ്ഞാണ് ധോണി കൊല്‍ക്കത്തയില്‍ നിന്ന് എത്തിയത്. മുന്‍പും സമാനമായ അനുഭവം ആരാധികയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അന്ന് വിമാനത്താവളം വരെ ധോണിയെ പിന്തുടര്‍ന്നാണ് ആരാധികയായ പെണ്‍കുട്ടി സെല്‍ഫിയെടുത്തത്. അന്ന് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു

Advertisement