ബഹ്‌റെയ്ക്(യുപി): പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനുമെതിരെ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി.

മുസാഫിര്‍ നഗര്‍ കലാപത്തിന്റേയും ഗുജറാത്ത് കലാപത്തിന്റേയും ഇരകള്‍ വലിയ ‘ഉസ്താതായ’ മോദിയും ചെറിയ ‘ഉസ്താതായ’ അഖിലേഷ് യാദവിനും മാപ്പ് നല്‍കിയില്ലെന്ന് ഒവൈസി പറഞ്ഞു. ഗോധ്ര കലാപത്തിലേയും മുസാഫിര്‍ നഗര്‍ കലാപത്തിലേയും ഇരകള്‍ ഒരിക്കലും ഇവര്‍ക്ക് മാപ്പ് നല്‍കാന്‍ പോകില്ലെന്ന് ഒവെസി പറയുന്നു.

യു.പി മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ലക്‌നൗവിലെ പുതിയ നവാബ്. തന്റെ പാദസേവ ചെയ്യുന്നവരേയും മുഖസ്തുതി പറയുന്നവരോടുമാണ് അദ്ദേഹത്തിന് താത്പര്യം.


Dont Miss നാല് വര്‍ഷം ഡോക്ടറായി സേവനം; മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ വ്യാജ ഡോക്ടര്‍ പിടിയില്‍ 


ഗോദ്ര കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മോദിക്ക് ഒരിക്കലും ഒഴിവാകാന്‍ പറ്റില്ല. അതുപോലെ തന്നെ മുസാഫിര്‍നഗര്‍ കലാപത്തില്‍ അഖിലേഷ് യാദവിന് ആരും മാപ്പ് നല്‍കില്ല. – ഒവൈസി പറയുന്നു.

അഖിലേഷ് യാദവ് പലപ്പോഴും സംസാരിക്കാറില്ല. പകരം ഗോഷ്ടികാണിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. യാദവ കുടുംബത്തിന്റെ ഭരണത്തിലൂടെ യു.പി തകര്‍ന്നടിഞ്ഞു.

ഏതാണ്ട് 400 കലാപങ്ങളാണ് അഖിലേഷ് യാദവിന്റെ ഭരണത്തിന് കീഴില്‍ യു.പിയില്‍ സംഭവിച്ചത്. എന്നിട്ടും അയാല്‍ മൗനം പാലിക്കുന്നു. അവിടെ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.