എഡിറ്റര്‍
എഡിറ്റര്‍
പ്രഥമ ലക്ഷ്യം ഏകീകൃത സിവില്‍ കോഡ്: നരേന്ദ്ര മോഡി
എഡിറ്റര്‍
Sunday 23rd June 2013 4:38pm

narendra-modi

മധോപൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
Ads By Google

സ്വേച്ഛാധിപതികളായ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്ന് മോഡി റാലിയില്‍ പറഞ്ഞു. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പഞ്ചാബ്- കാശ്മീര്‍ അതിര്‍ത്തിയായ മാധോപുരിലാണ് റാലിയിലായിരുന്നു മോഡിയുടെ പ്രസംഗം.

വികസിത കശ്മീരെന്ന വാജ്‌പേയിയുടെ സ്വപ്നം സഫലമാക്കുമെന്നും മോഡി പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ്ങും ബദാലും റാലിയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ കൈയ്യില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമല്ലെന്നും വാജ്‌പേയ് അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അവകാശം സംരക്ഷിക്കപ്പെടുമായിരുന്നെന്നും മോഡി പറഞ്ഞു.

Advertisement