തിരുവനന്തപുരം: സാമ്രാജ്യത്വ കാലത്തെ കോളനികളെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ സംഘര്‍ഷമടക്കം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക് കേന്ദ്രം വഴി വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിടുന്നത് കേന്ദ്രത്തിന്റെ മാത്രം താല്‍പര്യം കണക്കിലെടുത്താണെന്നും കേന്ദ്രത്തിന് തോന്നും പടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മൂന്നാറിലെ പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാറിലെ നടപടികള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Also Read: സോനു നിഗത്തെ വെല്ലുവിളിച്ച സെയ്ദ് ഷാ അതെഫ് അലി ഇമാമോ മതത്തിന്റെ ഏതെങ്കിലും ചുമതലകളോ ഉള്ളയാളല്ലെന്ന് മുസ്‌ലിം പുരോഹിതര്‍


കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്നുവെന്ന പ്രതീതിയുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.