narendra modi


രാജ്യത്തെ ബിസിനസിന് സഹായകരമാകുന്ന സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ലോക സമ്പദ് വ്യവസ്ഥയില്‍ ജ്വലിക്കുന്ന ബിന്ദുവാണ് ഇന്ന് ഇന്ത്യയെന്നും ലോകം മാന്ദ്യത്തെ നേരിട്ടപ്പോളും ഇന്ത്യയ്ക്ക് വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളു എന്നും മോദി പറഞ്ഞു.


ഗാന്ധിനഗര്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നവീകരണ പ്രക്രീയയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ എട്ടാം പതിപ്പു ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മോദി നയം വ്യക്തമാക്കിയത്.


Als read ‘ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്’: മോദിയ്ക്ക് ഉപദേശവുമായി കെജ്രിവാള്‍


ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകുന്നതിനുള്ള വാതില്‍പ്പടിയിലാണ് ഇപ്പോള്‍ ഇന്ത്യയെന്നു പറഞ്ഞ മോദി മെയ്ക്ക് ഇന്‍ ഇന്ത്യ ഇതുവരെ രാജ്യത്തുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നീക്കമാണെന്നും അവകാശപ്പെട്ടു.

രാജ്യത്തെ ബിസിനസിന് സഹായകരമാകുന്ന സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ലോക സമ്പദ് വ്യവസ്ഥയില്‍ ജ്വലിക്കുന്ന ബിന്ദുവാണ് ഇന്ന് ഇന്ത്യയെന്നും ലോകം മാന്ദ്യത്തെ നേരിട്ടപ്പോളും ഇന്ത്യയ്ക്ക് വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളു എന്നും മോദി പറഞ്ഞു.

ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രമായി ഇന്ത്യ മാറുമെന്നും ഇതോടെ നിക്ഷേപകര്‍ക്ക് വലിയ അവസരങ്ങള്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.