മൂക്കിന്‍തുമ്പത്ത് ദേഷ്യമുള്ള സ്ത്രീകളെ പണ്ട് കാലത്ത് അധികമൊന്നും കാണാന്‍കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പുതിയതലമുറയിലെ സ്ത്രീകള്‍ മുന്‍കോപികളാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകള്‍ എല്ലാമേഖലയിലും അവരുടെ കഴിവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ബിസിനസ് രംഗത്തും മറ്റും പുരുഷനേക്കാള്‍  മുന്നിലാണ് അവര്‍. എന്നാല്‍ ഇതോടൊപ്പം തന്നെ ചില സ്വാഭാവ വൈകല്യങ്ങളും സ്ത്രീകളെ പിടികൂടിയിരിക്കുകയാണ്.

ജോലിയിലെ സമ്മര്‍ദ്ദവും കുടുംബ പ്രശ്‌നങ്ങളും എല്ലാം കൂടി അവരുടെ സ്വഭാവത്തെ ആകെ മാറ്റി മറിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് അസോസിയേഷന്റെ ആന്‍കര്‍ മാനേജ്‌മെന്റ് നടത്തിയ പഠനം പ്രകാരം ജോലി ചെയ്യുന്ന സ്തീകള്‍ വഴക്കാളികളും മുന്‍കോപികളും ആവുന്നുണ്ടെന്നാണ്. ഇത്തരത്തിലുള്ളവര്‍ ജോലി സ്ഥലത്തെ മേലധികാരികളോട് കയര്‍ത്തു സംസാരിക്കാനും ദേഷ്യപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍. സ്ത്രീകള്‍ തന്നെ പറയുന്നത് 10 ശതമാനം പേരെ ഇത്തരം സ്വഭാവത്തിന് ഉടമകളല്ലാത്തവരായുള്ളൂ. ബാക്കി 90 ശതമാനം പേരും ജോലി സ്ഥലത്ത് സമ്മര്‍ദ്ദം അനുഭവിക്കുന്നവരും മുന്‍കോപികളുമായിരിക്കുമെന്നാണ്.

ഒരു പക്ഷേ ശാരീരികമായ പ്രശ്‌നങ്ങളാവാം സ്ത്രികളുടെ ഇത്തരം സ്വഭാവ വൈകല്യത്തിന് കാരണം. പൊതുവെ പുരുഷന്‍മാരെ അപേക്ഷിച്ച് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് സ്ത്രീകള്‍ എന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും അവര്‍ മാനസികമായി തകര്‍ന്നേക്കാം. തങ്ങളേക്കാള്‍ മേലെ പുരുഷന്‍മാര്‍ നില്‍ക്കുന്നുവെന്ന ഈഗോയും സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്.

പുതിയ ജീവിത സാഹചര്യവും കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സൗഹൃദങ്ങള്‍ കുറഞ്ഞു വരുന്നതും, കാര്യങ്ങളെ നിസ്സാരമായി കാണാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം.

Malayalam News

Kerala News in English