കൊണ്ടോട്ടി: യന്ത്രത്തകരാര്‍ സംഭവിച്ച വാഹനം അടിയന്തിരമായി ഇറക്കി. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അപകടത്തില്‍ പെട്ടതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടന്‍തന്നേ ഫയര്‍ ഫോഴ്‌സ്, പോലീസ്, സി.ഐ.എസ് എഫ്, ആംബുലന്‍സ് തുടങ്ങിയവ വിമാനത്താവളത്തിലേക്ക് കുതിച്ചു. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞാണ് സംഭവം മോക്ക് ഡ്രില്ലറായിരുന്നെന്ന് അറിയുന്നത്.

വിമാനം അപകടത്തില്‍ പെട്ടാല്‍ എങ്ങിനെയാണ് അതിനെ നേരിടേണ്ടെന്നതെന്നുളളതിന്റെ പരിശീലനമായിരുന്നു അവിടെ നടന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ബന്ധുക്കളെ സ്വീകരിക്കാന്‍ എത്തിയവര്‍ ഏതുവിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് അറിയാതെ വിഷമിച്ചു. എന്നാല്‍ അരമണിക്കൂറിന് ശേഷം മോക്ക് ഡ്രില്ലര്‍മാത്രമായിരുന്നു നടന്നതെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ വിമാനയാത്രക്കാരെ എങ്ങനെ ആശുപത്രിയില്‍ എത്തിക്കാമെന്നും രക്ഷാപ്രവര്‍ത്തനം എങ്ങനെ കാര്യക്ഷമമായി നടത്തുമെന്നുമൊക്കെയാണ് മോക്ക്ഡ്രില്ലിലൂടെ പരിശീലിച്ചത്.

Malayalam news
Kerala News in Kerala