തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരളമോചനയാത്രയോടനുബന്ധിച്ച് ഇടതുസര്‍ക്കാറിനെതിരേ തയ്യാറാക്കിയ കുറ്റപത്രം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഒരുകോടി ആളുകള്‍ കുറ്റപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് സംസ്ഥാനത്തെന്നും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ തങ്കച്ചന്‍, പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, എം.പി വീരേന്ദ്രകുമാര്‍, ആര്‍,ബാലകൃഷ്ണപിള്ള എന്നിവരും ഉമ്മന്‍ചാണ്ടിയൊടൊപ്പം ഉണ്ടായിരുന്നു.