വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ മാത്രമല്ല, പാട്ടും ലഘുഭക്ഷണങ്ങളും മേക്കപ്പുമെല്ലാം അപകടത്തിലേക്കുള്ള എളുപ്പവഴികളാണ്.

മണി സൂപ്പര്‍മാര്‍ക്കറ്റ്.കോം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വാഹനമോടിക്കുമ്പോള്‍ ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നത് ഡ്രൈവിങില്‍നിന്നും ശ്രദ്ധ വിട്ടുപോകാന്‍ കാരണമാകുന്നതായി സര്‍വേഫലം ചൂണ്ടിക്കാട്ടുന്നുണ്ട്.

Subscribe Us:

സര്‍വേയ്ക്ക് വിധേയരാവരില്‍ 61 ശതമാനംപേരും സംഗീതം ശ്രദ്ധ തിരിയുന്നതിന് കാരണമാകുന്നെന്ന് സമ്മതിച്ചിട്ടുണ്ട്. പാട്ടിന്റെ സിഡി ഇടുമ്പോഴും റേഡിയോ ട്യൂണ്‍ ചെയ്യുമ്പോഴും ഐപോഡില്‍ പാട്ട് ആസ്വദിക്കുമ്പോഴും വാഹനമോടിക്കുന്നതില്‍നിന്നും ശ്രദ്ധ തിരിയുന്നുവെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും അപകടകാരണമാകുന്നു. ചിലര്‍ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നതും ഫോണില്‍ മെസേജുകള്‍ അയക്കുന്നതും ഡ്രൈവിങ്ങിനിടയിലാണ്. വാഹനത്തില്‍വെച്ച് മേക്കപ്പ് ചെയ്യുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും അപകടം വിളിച്ചു വരുത്തുന്നു.

അശ്രദ്ധയോടെ വണ്ടിയോടിച്ചതിന് 16,485 പേരെയാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയത്.