ന്യൂദല്‍ഹി:മൊബൈല്‍ ഫോണുകള്‍ക്കും ടവറുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റേഡിയേഷന്‍ നിയന്ത്രണം സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വരും.

നിശ്ചിതഅളവില്‍ കൂടുതല്‍ റേഡിയേഷനുള്ള ഫോണുകള്‍ ഇറക്കുമതി ചെയ്യാനോ ഉല്പാദിപ്പിക്കാനോ പാടില്ല. നിലവില്‍ വിപണിയിലുള്ള റേഡിയേഷന്‍ കൂടിയ ഫോണുകള്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Ads By Google

ഒരുകിലോഗ്രാം മനുഷ്യശരീരത്തിന് ഏല്‍ക്കാവുന്ന റേഡിയേഷന്‍ അളവ് അല്ലെങ്കില്‍ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ നിരക്ക് (സാര്‍) 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടില്ല. ഇപ്പോഴിത് രണ്ടാണ്.

എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും റേഡിയേഷന്‍ അളവ് രേഖപ്പെടുത്തിയിരിക്കണം.

എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഹാന്‍ഡ്‌സ് ഫ്രീ( ഇയര്‍ഫോണുകളോ ബ്ലൂടൂത്തോ ലൗഡ്‌സ്പീക്കറോ) സംവിധാനമുണ്ടായിരിക്കണം.

മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ ഇപ്പോഴത്തേതിന്റെ പത്തിലൊന്ന് മാത്രമായിരിക്കണം.

മൊബൈല്‍ സര്‍വീസ് നല്‍കുന്ന കമ്പനികള്‍ ഇതിനായി സാക്ഷ്യപത്രം സര്‍ക്കാരിന് സമര്‍പ്പിക്കണം.

മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ പരിശോധന നടത്തണം.

മാനദണ്ഡങ്ങള്‍പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക്  ഒരു ടവറിന് അഞ്ച് ലക്ഷം രൂപ പിഴയിടും.

മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ സംബന്ധിച്ച തരംഗ ആവൃത്തി ഇപ്പോള്‍ ഒരു ചതുരശ്ര മീറ്ററിന് 9.2 വാട്ട് എന്നത് 0.92 വാട്ട് എന്ന നിലയിലേയ്ക്ക് കൊണ്ടുവരണം.

ഇതിനായി ഒരു കിലോമീറ്റര്‍ ഇടവിട്ടുമാത്രമെ ടവറുകള്‍ സ്ഥാപിക്കാവു.